പഴയ വൈത്തിരിയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശി മരിച്ചു. വടകര കൈനാട്ടി പടിഞ്ഞാറെ കുന്നുമ്മല്‍ പ്രശാന്തിന്റെ മകന്‍ അശ്വിന്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. മുമ്പിലെ വാഹനത്തെ മറികടക്കുന്നതിനിടെ അശ്വിനും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബസിനടിയില്‍പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വിന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സുഹൃത്തായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.