ക്ഷീര സംഘങ്ങള്‍ സംഭരിച്ച് പ്രാദേശികമായി വില്‍ക്കുന്ന പാലിന് വില വര്‍ധിപ്പിച്ചു. ഇനി ലിറ്ററിന് 50 രൂപ പ്രകാരമായിരിക്കും പ്രാദേശിക വില്‍പ്പനയെന്ന് ജില്ലയിലെ ലെ ക്ഷീര സംഘങ്ങളുടെ കൂട്ടായ്മയായ വയനാട് പ്രൈമറി മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ പ്രത്യേകിച്ച് വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ ഇന്ന് തകര്‍ച്ചയിലൂടെ കടന്നുപോകുകയാണ്. ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ 50 രൂപ ചെലവ് വരുമ്പോള്‍ ക്ഷീര കര്‍ഷകര്‍ക്ക് ശരാശരി ലഭിക്കുന്ന വില 37 രൂപയില്‍ താഴെ മാത്രമാണ്. വയനാട്ടില്‍ ഒരു ദിവസം 265000 ലിറ്റര്‍ പാല്‍ 56 ക്ഷീര സംഘങ്ങളില്‍ സംഭരിക്കുന്നുണ്ട്. . അതില്‍ 205000 ലിറ്റര്‍ പാല്‍ മില്‍മയ്ക്ക് നല്‍കുന്നു. 30000 ലിറ്റര്‍ പാല്‍ പ്രാദേശിക വില്‍പന നടത്തുന്നു 30000 ലിറ്റര്‍ പാക്കറ്റ് പാലും ഉല്പന്നങ്ങളുമായി വില്‍പന നടത്തുന്നു. മില്‍മയില്‍ നിന്ന് സംഘങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി വില 39 രൂപയില്‍ താഴെയാണ്. പാലിന് ഒഴികെ എല്ലാത്തിനും വില വര്‍ദ്ധിക്കുകയും ക്ഷീര കര്‍ഷകരും സംഘങ്ങളും പ്രതിസന്ധിയിലാകുകയും ചെയ്ത ഈ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ചെറിയ ഒരു ഇന്‍സെന്റീവ് എങ്കിലും നല്‍കുന്നതിന് വേണ്ടി പ്രാദേശികവില്‍പന വില 50 രൂപയായി വര്‍ധിപ്പിക്കാന്‍ സംഘങ്ങള്‍ നിര്‍ബന്ധിതമായിരിക്കുകയാണന്ന് ഇവര്‍ പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.