കടുവ ആടിനെ കൊന്നു തിന്നു

0

സുല്‍ത്താന്‍ബത്തേരി പൂതിക്കാട് ചീനിക്കല്‍ ആലിയുടെ രണ്ടുവയസ്സുള്ള ആടിനെയാണ് കടുവ കൊന്നു തിന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാവിലെ ആടിന് തീറ്റ കൊടുക്കാന്‍ എത്തിയപ്പോഴാണ് ആടിനെ കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പരിസരം പരിശോധിച്ചപ്പോള്‍ കടുവയുടെ കാല്‍പാടുകള്‍ കൂടിന് സമീപത്ത് കണ്ടെത്തി.പരിസരം പരിശോധിച്ചപ്പോള്‍ കടുവയുടെ കാല്‍പാടുകള്‍ കൂടിന് സമീപത്ത് കണ്ടെത്തി. ആടിനെ കെട്ടിയ കയറും കടുവ പിടിച്ചപ്പോള്‍ ഊരി പോയ ഒരു കൊമ്പും കൂട്ടില്‍ തന്നെ കണ്ടെത്തുകയും ചെയ്തുവനപാലകര്‍ സ്ഥ്‌ലത്തെത്തി പരിശോധിച്ചപ്പോള്‍ കൂട്ടില്‍ നിന്നും അമ്പത് മീറ്റര്‍ മാറി കടുവ കൊന്നു ഭക്ഷിച്ച ആടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രദേശത്ത് ഇതിനു മുമ്പും കടുവ വളര്‍ത്ത് മൃഗങ്ങളെ പിടികൂടി കൊന്നിട്ടുണ്ട്. കടുവയെ കൂടു വച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!