പോസ്റ്റ് ഓഫീസിന് സ്വന്തംകെട്ടിടം വേണമെന്ന് ആവശ്യം

0

സുല്‍ത്താന്‍ബത്തേരി വണ്‍വേ റോഡിലുള്ള അറുപതുസെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം മാറ്റണമെന്നാണ് ആവശ്യം ഉയരുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇവിടെ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം വാങ്ങിയത്. എ്ന്നാല്‍ പിന്നീട് യാതൊരു നടപടിയുടെ ഉണ്ടായിട്ടില്ല. നിലവില്‍ ടൗണിന്റെ മധ്യത്തില്‍ കാടുമൂടികിടക്കുകയാണ് ഈ സ്ഥലം. സുല്‍ത്താന്‍ബത്തേരി ഹെഡ്പോസ്റ്റോഫീസ് വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. വാടക ഇനത്തില്‍ മാത്രം പതിനാറായിരം രൂപയാണ് ചെലവാകുന്നത്.കൂടാതെ കെട്ടിട ഉടമയുമായി കേസിലുമാണ് ഓഫീസുള്ളത്. ഈ സാഹചര്യത്തില്‍കൂടിയാണ് സ്വന്തംസ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് ഓഫീസ് പ്രവര്‍ത്തനം എത്രയുംവേഗം ഇവിടേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. ബത്തേരിക്കുപുറമെ മേപ്പാടി, മീനങ്ങാടി എന്നിവിടങ്ങളിലും പോസ്റ്റ് ഓഫീസിന് സ്വന്തമായി സ്ഥലമുണ്ടങ്കിലും ഇവിടങ്ങളിലും വാടകകെട്ടിടത്തിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!