കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സ്നേഹോപഹാരം. 1982 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് സ്‌കൂളിനായി ഗ്രൗണ്ടിന് സമീപത്ത് പവലിയന്‍ നിര്‍മ്മിച്ച് നല്‍കിയത്. സ്‌കൂള്‍ മാനേജര്‍ എന്‍.ജെ വിജയപത്മന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ എം.എല്‍.എയുമായ എം.വി ശ്രേയാംസ് കുമാര്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ സുധാ റാണി, ഹെഡ് മാസ്റ്റര്‍ അനില്‍കുമാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, അധ്യാപകരും, വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.