കളഞ്ഞ് കിട്ടിയ പേഴ്‌സ് തിരികെ നല്‍കി; മാതൃകയായി ആദിവാസി യുവാവ്
മാനന്തവാടി വിന്‍സെന്റ് ഗിരി പാട്ടവയല്‍ കോളനിയിലെ 24 കാരനായ രാജുവാണ് കളഞ്ഞ് കിട്ടിയ പണവും രേഖകളും മാനന്തവാടി പോലീസിന് കൈമാറി മാതൃകയായത്. കഴിഞ്ഞ ദിവസം രാജു തന്റെ ഭാര്യ വീടായ കുറുക്കന്‍മൂലയിലേക്ക് പോകുന്ന വഴിയില്‍ കാട്ടികുളം ടൗണില്‍ വെച്ചാണ് രാജുവിന് പണവും രേഖകളുമടങ്ങിയ പേഴ്‌സ് ലഭിച്ചത്. ഈ പണവും രേഖകളുമടങ്ങിയ പേഴ്‌സാണ് രാജുവും കൂട്ടുകാരുമൊത്ത് മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തി എസ്.ഐ ഭാസ്‌കരന് കൈമാറിയത്. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ. താജ് കുരള്‍ എസ്.കെ. എന്ന ആധാര്‍ കാര്‍ഡും എ.ടി.എം കാര്‍ഡ്, ഇലക്ഷന്‍ ഐ.ടി എന്നിവയും പണവുമാണ് പേഴ്‌സിനകത്ത് ഉണ്ടായിരുന്നത്. ഉടമസ്ഥന കണ്ടെത്തി തുകയും രേഖകളും കൈമാറുമെന്നും പറഞ്ഞ് എസ്.ഐ.ഭാസ്‌കരന്‍ രാജുവിനെ അഭിനന്ദിക്കുകയും ചെയ്തു.