കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭയ്ക്ക് സമാനമായ യോഗം ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്തല ഗ്രൂപ്പ് ചര്‍ച്ചയും ക്രോഡീകരിച്ച റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു. 246 സ്പില്‍ഓവര്‍ പദ്ധതികളില്‍ 45 എണ്ണം പൂര്‍ത്തീകരിച്ചതായി വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ മിനി അവതരിപ്പിച്ച 2018-19ലെ പദ്ധതി അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ശേഷിക്കുന്ന പദ്ധതികളുടെ നിര്‍വഹണം പുരോഗമിച്ചു വരുന്നു. 179 പുതിയ പദ്ധതികളുണ്ട്. പ്രളയവും പൊതുമരാമത്ത് പ്രവൃത്തിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും പദ്ധതി പ്രവര്‍ത്തന പുരോഗതിക്ക് തടസ്സം സൃഷ്ടിച്ചതായി യോഗം വിലയിരുത്തി. നിലവില്‍ 37 ശതമാനം ഫണ്ട് ചെലവഴിച്ചു. ഉല്‍പാദന മേഖലയില്‍ 66,90,395 രൂപയും സേവനമേഖലയില്‍ 21,37,25,892 രൂപയും ഇതിനകം വിനിയോഗിച്ചു. പശ്ചാത്തല മേഖലയില്‍ 5,30,31,101 രൂപ ചെലവഴിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.