രാജ്യാന്തര ക്യാന്‍സര്‍ സമ്മേളനം

0

രാജ്യാന്തര ക്യാന്‍സര്‍ സമ്മേളനം
സുല്‍ത്താന്‍ബത്തേരിയില്‍ ആരംഭിച്ചു. എംവിആര്‍ ക്യാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സപ്തയിലാണ് സമ്മേളനം. അമേരിക്ക, യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളിലുള്ള ക്യാന്‍സര്‍ ചികിത്സകരും ഗവേഷകരും മൂന്ന് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കും.
ക്യാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുന്നതിനും ഫലപ്രദമായി ചികിത്സിക്കുന്നതിനും ലോകത്തുള്ള നൂതന ചികിത്സ വിധികളെ കുറിച്ചും അത്യാധുനിക സാങ്കേതിക വിദ്യയെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനുമായാണ് മൂന്ന് ദിവസത്തെ ക്യാന്‍സര്‍ സമ്മേളനം ബത്തേരിയില്‍ നടക്കുന്നത്.
എംവിആര്‍ ക്യാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അമേരിക്ക്, യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദരായ ക്യാന്‍സര്‍ ചികിത്സകരും ഗവേഷകരും പങ്കെടുക്കും. രാജ്യത്തെ പ്രധാനക്യാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളില്‍ നിന്നുള്ള ക്യാന്‍സര്‍ ചികിത്സകരും, ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ബത്തേരി സ്പതയില്‍ നടക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!