ഷെല്‍ട്ടര്‍ ഹോമില്‍ അന്തോവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് ജില്ലാ ഭരണകൂടം
മാനന്തവാടിയിലെ ഷെല്‍ട്ടര്‍ ഹോമിലെ അന്തോവാസികള്‍ക്ക് ഒപ്പം ഓണഘോഷത്തിന് എത്തിയത് ജില്ലാ ഭരണകൂടത്തിലെ തലവന്‍മാര്‍.
ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് ചീഫ്, സബ്ബ് കളക്ടര്‍ എന്നിവരാണ് ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ചത് ്‌ഷെല്‍ട്ടര്‍ ഹോമിലെ അന്തോവാസികള്‍ക്ക് നവ്യനുഭമായി.പൂക്കളം തിര്‍ത്തും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ പാരിപാടികള്‍ അവതരിപ്പിച്ചും ഓണാലോഷം ഇവര്‍ ഉല്‍സവമാക്കി.ജില്ലാ കളക്ടര്‍ എ .ഗീത, വയനാട് ജില്ലാ പോലിസ് ചിഫ് ആര്‍.ആനന്ദ്, സബ്ബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ വനിത പ്രെട്ടക്ഷന്‍ ഓഫീസര്‍മായ പി പണിക്കര്‍, മാനന്തവാടി പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.നൗഷാദ്, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍, ഷെല്‍ട്ടര്‍ ഹോം സുപ്രണ്ട് അല്‍ഫിന്‍ കെ.വിന്‍സെന്റ്, സെക്രട്ടറി ബാബു വര്‍ഗിസ്, ലീഗല്‍ കൗണ്‍സിലര്‍ അഡ്വ.ഗ്ലാഡിസ് ചെറിയാന്‍, കടവത്ത് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തുഗാര്‍ഹികാതിക്രമങ്ങളില്‍ ഇരകളാകുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിക്കുന്നത് ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെ കിഴിലാണ്.സ്ഥാപനത്തിന്റെ നടത്തിപ്പ് വരയാല്‍ പാറത്തോട്ടം കര്‍ഷക വികസന സമതിയാണ്. മുമ്പ് ഷെല്‍ട്ടര്‍ ഹോമിലെ അന്തോവാസിയുടെ വിവാഹത്തിന് ആശംസ നേരാന്‍ എത്തിയാ ജില്ലാ കലക്ടര്‍ എ.ഗീത ഇവര്‍ക്കെപ്പം അവതരിപ്പിച്ച ഡാന്‍സ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.