ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ആരോഗ്യമേളയ്ക്കുളള ഒരുക്കങ്ങള്‍ അമ്പലവയല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൂര്‍ത്തിയായി. നാളെ നടക്കുന്ന ആരോഗ്യമേള ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്സ്, പോലീസ് തുടങ്ങി ജില്ലയിലെ 26 വകുപ്പുകളുടെ ബോധവല്‍ക്കരണ സ്റ്റാളുകളും മേളയിലുണ്ടാകും.ബത്തേരി നഗരസഭയെയും, നൂല്‍പ്പുഴ, നെന്‍മേനി, മീനങ്ങാടി, അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്താണ് ആരോഗ്യമേള നടത്തുന്നത്.
കുടുബശ്രീയുടെ ഭക്ഷ്യ മേളയും ഇതോടനുബന്ധിച്ച് നടക്കും.
നാളെ രാവിലെ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുന്ന വര്‍ണ്ണശബളമായ ലോഷയാത്രയോടെണ് ആരോഗ്യമേളയ്ക്ക് തുടക്കമാവുക. . കുടുബശ്രീയുടെ ഭക്ഷ്യ മേളയും ഇതോടനുബന്ധിച്ച് നടക്കും. ആരോഗ്യമേളയുടെ ഭാഗമായി കുമ്പളേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും അമ്പലവയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് ഫുഡ്ബോള്‍ മത്സരങ്ങളും നടന്നു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേഷ് തുടങ്ങി തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതനിധികള്‍ മേളയില്‍ പങ്കെടുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.