റോഡ് നവീകരണം: വയനാട് ജില്ലക്ക് 24 കോടി

0

മാനന്തവാടി: വയനാട് ജില്ലയിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 24 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 107 റോഡുകളുടെ നവീകരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലയിലെ 8 റോഡുകള്‍ക്കായി ഈ തുക അനുവദിച്ചത്. സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിനായി ആകെ 240 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയത്. റോഡു നവീകരണത്തിനായി മാനന്തവാടി മണ്ഡലത്തിന് മാത്രം 12 കോടി രൂപ ലഭിക്കും. കല്‍പ്പറ്റ, ബത്തേരി മണ്ഡലത്തിന് യഥാക്രമം 8 കോടി, 4 കോടി രൂപ വീതവും ലഭിക്കും.

മാനന്തവാടി കണ്ടത്തുവയല്‍ റോഡ്-2 കോടി, പനമരം-നീരട്ടാടി-വിളമ്പുകണ്ടം റോഡ്-3 കോടി, പേരിയ-കോറോം റോഡ്- 3 കോടി, മാനന്തവാടി ടൗണ്‍-പെരുവക-കരിന്തിരിക്കടവ് റോഡ്-4 കോടി, വൈത്തിരി- തരുവണ റോഡ്-4 കോടി, പിണങ്ങോട്- കമ്പളക്കാട് റോഡ്-2.5 കോടി, ചെന്നലോട്-മുണ്ടക്കുറ്റി-ചേരിയംകൊല്ലി റോഡ്-1.5 കോടി, സുല്‍ത്താന്‍ ബത്തേരി-മലവയല്‍-അമ്പുകുത്തി റോഡ്- 4 കോടി എന്നിങ്ങനയാണ് തുക ലഭിക്കുക. ഇതോടെ ജില്ലയിലെ തകര്‍ന്ന റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും. നിലവില്‍ തകര്‍ന്ന പല റോഡുകളുടെകളുടെ- നവീകരണം വേഗത്തിലാവും.

Leave A Reply

Your email address will not be published.

error: Content is protected !!