ലോക എയ്ഡ്‌സ് ദിനാചരണം
ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല പരിപാടി ഡിസംബര്‍ 1ന് മാനന്തവാടിയില്‍ നടക്കും. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍ നിര്‍വ്വഹിക്കും. നിങ്ങളുടെ എച്ച്.ഐ.വി. സ്റ്റാറ്റസ് അറിയുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലോക എയ്ഡ്‌സ് ദിനത്തിന്റെ 30-ാം വാര്‍ഷികത്തില്‍ എച്ച്.ഐ.വി.നിയന്ത്രണത്തില്‍ ഏറെ പുരോഗതി കൈവരിച്ചെങ്കില്‍ പോലും എച്ച്.ഐ.വി.വാഹകരായിട്ടും ആ സ്ഥിതി അറിയാതെ ജീവിക്കുന്നവരെക്കൂടി എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയരാക്കി ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കി കൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവരെക്കൂടെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 1ന് രാവിലെ 9.30ന് മാനന്തവാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് നിന്നും വിളംബര ജാഥ നടക്കും മാനന്തവാടി ഡി. വെ.എസ്.പി, കെ.എം ദേവസ്യ ഫ്‌ളാഗ് ഓഫ് ചെയ്യും തുടര്‍ന്ന് 10 മണിക്ക് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജിന്റെ അധ്യക്ഷതയില്‍ ഉദ്ഘാന ചടങ്ങുകള്‍ നടക്കും. സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് മുഖ്യാതിഥിയായിരിക്കും എയ്ഡ്‌സ് ദിനം സന്ദേശം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി. ജിതേഷും, ഡോ.ബി. അഭിലാഷ് പ്രതിജ്ഞയും ചൊല്ലി കൊടുക്കുമെന്നും ഡി.എം.ഒ. പറഞ്ഞു.