തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടി ബത്തേരി പള്ളിക്കണ്ടി നിവാസികള്‍

0

സുല്‍ത്താന്‍ബത്തേരി ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന പള്ളിക്കണ്ടിയിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.
കൂട്ടമായി എത്തുന്ന തെരുവുനായ്ക്കള്‍ ജീവനും സ്വത്തിനും നാശം വരുത്തുകയാണ്.രാപ്പകല്‍ വ്യത്യാസമില്ലാതെ കൂട്ടമായി പ്രദേശത്ത് അലഞ്ഞുനടക്കുന്ന നായ്ക്കള്‍ നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന്. ഇതോടെ വീടിനുപുറത്തിറങ്ങാന്‍പോലും നാട്ടുകാര്‍ ഭയക്കുകയാണ്.പലപ്പോഴും ആളുകളുടെ നേരെ ആക്രമണസ്വഭാവം നായ്ക്കള്‍ കാണിക്കുന്നാതായും പ്രദേശവാസികള്‍ പറയുന്നു.കുട്ടികളെ സ്‌കൂളുകളിലും മദ്രസയിലും മുതിര്‍ന്നവരില്ലാതെ പറഞ്ഞയക്കാന്‍വരെ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. പലപ്പോഴും ആളുകളുടെ നേരെ ആക്രമണസ്വഭാവം നായ്ക്കള്‍ കാണിക്കുന്നാതായും പ്രദേശവാസികള്‍ പറയുന്നു. മനുഷ്യജീവനുപുറമെ സ്വത്തുക്കള്‍ക്കും തെരുവുനായ്ക്കള്‍ നാശം വരുത്തുകയാണ്. സുല്‍ത്താന്‍ബത്തേരി ടൗണില്‍നിന്നുമാണ് തെരുവുനായ്ക്കള്‍ പള്ളിക്കണ്ടി പ്രദേശത്തേക്ക് എത്തുന്നതെന്നും ഇതിനുപരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറകണമെന്നുമാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!