ജില്ല ലഹരി മാഫിയകളുടെ ഹബ്ബായി മാറി: ആം ആദ്മി പാര്‍ട്ടി യൂത്ത് വിംഗ് ജില്ലാ കമ്മറ്റി

0

ജില്ലയില്‍ നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്നും,ജില്ല ലഹരി മാഫിയകളുടെ ഹബ്ബായി മാറിയതായും ആം ആദ്മി പാര്‍ട്ടിയുടെ ജില്ലാ യൂത്ത് വിംഗ് കമ്മറ്റി.സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് വില്‍പനകള്‍ പുരോഗമിക്കുന്നത്.പിടിക്കപ്പെട്ടവരില്‍ ഏറെയും കൗമരക്കാരും യുവാക്കളും യുവതികളുമുണ്ടെന്ന വസ്തുത ഏറെ ഭയാനകമാണെന്നും യോഗം വിലയിരുത്തി. ഈ വിഷയത്തില്‍ ഇടപെടുകയും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന അതിര്‍ത്തിക്കു പുറമേ കൂടുതല്‍ വനപ്രദേശമുള്ള ജില്ലയായതിനാലുമാണ് ലഹരി മാഫിയ വയനാടിനെ തിരഞ്ഞെടുക്കാന്‍ കാരണം. ഇതരത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തികൊണ്ടു വരുന്ന കഞ്ചാവും മയക്കുമരുന്നും ജില്ലയിലെത്തിച്ച് ഇടനിലക്കാര്‍ വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തിക്കുകയാണ് ഈ മാഫിയകള്‍ ചെയ്യുന്നതെന്ന് ആം ആദ്മി പാര്‍ട്ടി യൂത്ത് വിംഗ് ജില്ലാ കണ്‍വീനര്‍ സിജു പുല്‍പ്പള്ളി പറഞ്ഞു.ഗുരതരമായ ഈ സാഹചര്യത്തെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും പോലീസും അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടുകയും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആം ആദ്മി പാര്‍ട്ടിയുടെ യൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ വഴി സംഘടിപിച്ച യോഗത്തില്‍ യൂത്ത് വിംഗ് ജില്ലാ കണ്‍വീനര്‍ സിജു പുല്‍പ്പള്ളി, സെക്രട്ടറി റിയാസ് അട്ടശ്ശേരി, ജില്ലാ സെക്രട്ടറി സല്‍മാന്‍ റിപ്പണ്‍, ഷിനോജ് മുതിരക്കാല, നജീദ് അമ്പലവയല്‍, ജോസ് നെന്‍മേനി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!