സുല്‍ത്താന്‍ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്കിന് നോട്ടീസ് നല്‍കാനൊരുങ്ങി ജീവനക്കാര്‍

0

തുടര്‍ച്ചയായി ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നത്. സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ റ്റിഡിഎഫിന്റെ നേതൃത്വത്തില്‍ പണിമുടക്കിന് നോട്ടീസ് നല്‍കാനാണ് തീരുമാനം. സമരത്തിന് എല്ലാ രാഷ്ട്രീപാര്‍ട്ടികളുടെയും പിന്തുണ തേടുമെന്നും നേതാക്കള്‍ പറഞ്ഞു. യൂണിയന് അധീതമായി ജീവനക്കാര്‍ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയാല്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്നും സിഫ്റ്റ് അടക്കമുള്ള എല്ലാ സര്‍വീസുകളും തടഞ്ഞുകൊണ്ട് ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്വം മാനേജ്‌മെന്റിനും സര്‍ക്കാരുമായിരിക്കുമെന്ന മുന്നറിയിപ്പാണ് റ്റിഡിഎഫ് നല്‍കുന്നത്.കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും മാനാഭിമാനമുണ്ടെന്ന് ഭരണാധികാരികള്‍ തിരിച്ചറിയണം. ജീവനക്കാരുടെ വായ്പാ തിരിച്ചടവുകള്‍ മുടങ്ങുന്നതിന്റെ പേരില്‍ കൊടുക്കേണ്ടി വരുന്ന അധികപലിശ സിഎംഡി യുടെയും വകുപ്പ് മന്ത്രിയുടെയും കൈയ്യില്‍നിന്നും ഈടാക്കണം. യൂണിയനുകളുമായി ചര്‍ച്ച നടത്തിയിട്ടും ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ പോലും തീരുമാനമാകാത്തത് മന്ത്രിമാരുടെ കഴിവില്ലായ്മയാണ്.കെഎസ്ആര്‍ടിസിയില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിനായി ജീവനക്കാരെ പട്ടിണിക്കിടുന്നത് കാടത്തമാണ്. ഒരു ഡ്യൂട്ടിക്ക് 12 മണിക്കൂര്‍ പണിയെടുക്കണമെന്ന് പറയുന്നവര്‍ ആദ്യമത് സ്വന്തം ഓഫീസില്‍ നടപ്പാക്കാന്‍ ആര്‍ജവം കാണിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!