കാറപകടത്തില്‍ 4 വയസുകാരിക്ക് ദാരുണാന്ത്യം.
മുട്ടിലില്‍ ദേശീയ പാത 766ല്‍ കൊളവയല്‍ ഒളവത്തൂരിനടുത്താണ് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കല്‍പ്പറ്റ മുണ്ടേരിയിലെ സ്‌കൂള്‍ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളായ നയന എന്ന ഐയ്ലിന്‍ തെരേസ(4)യാണ് മരിച്ചത്.ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഐയ്ലിന്‍ തെരേസയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.