മുള്ളന്‍കൊല്ലിയില്‍ പശുവിനെ കടുവ പിടിച്ചു

0

പുല്‍പള്ളിയില്‍ കൃഷിയിടത്തില്‍ മേയാന്‍ വിട്ട നാല് വയസ്സ് പ്രായമുള്ള പശുവിനെ കടുവ പിടിച്ചു.മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലെതോണി വയല്‍ ബാബുവിന്റെ പശുവിനെയാണ് ഇന്ന് ഉച്ചയോടെ കടുവ പിടിച്ചത്.കൃഷിയിടത്തില്‍ മറ്റ് കന്നുകാലികളോടൊപ്പം മേയാന്‍ വിട്ടിരിക്കുകയായിരുന്നു. കടുവ പശുവിനെ 300 മീറ്ററോളം കാടിനുള്ളിലേക്ക് കൊണ്ടുപോയി നാട്ടുകാര്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് പശുവിനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് പോകുകയായിരുന്നു വനം വകുപ്പ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കാനും പശുവിന്റെ ഉടമക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വനം വകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസം ചേകാടി ചന്ദ്രാത്തു വയലില്‍ മേയാന്‍ വിട്ട ആറ് വയസ് പ്രായമുളള പശുവിനെ കടുവ ആക്രമിച്ചു കൊന്നിരുന്നു. കടുവ ശല്യമൂലം പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായിരിക്കുവാണ്
കടുവ ശല്യമൂലം പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!
02:43