അച്ചടക്ക ലംഘനം ജീവനകാരനെ സസ്‌പെന്റ് ചെയ്തു

0

സര്‍വ്വീസില്‍ ഗുരുതരമായ അച്ചടക്ക ലംഘനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ജീവനകാരനെ സസ്‌പെന്റ് ചെയ്തു. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം. അരുണ്‍മോഹനനെയാണ് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.അച്ചടക്ക നടപടിക്ക് വിധേയനായി സര്‍വ്വീസില്‍ പുന: പ്രവേശിച്ച ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.അരുണ്‍ മോഹന്‍ പദ്ധതി നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിലും ബ്ലോക്ക് പഞ്ചായത്തിന്റെ ദൈനം ദിന പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുന്നതിലും ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെന്ന നിലയില്‍ സര്‍വ്വീസില്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തി എന്ന കണ്ടെത്തലാണ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. ലൈഫ് ഭവന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ സൂപ്പര്‍ ചെക്കിംഗ് നടത്തുന്നതിന് ബ്ലോക്ക്തല കോ-ഓഡിനേറ്ററായും തിരുനെല്ലി പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ സൂപ്പര്‍ ചെക്കിംഗ് നടത്തുന്നതിനും അരുണ്‍ മോഹനനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ട പഞ്ചായത്തിലോ വാര്‍ഡിലോ പോകാതെ തിരുവനന്തപുരത്ത് നിന്ന് ലിസ്റ്റ് വെരിഫൈ ചെയ്ത് പലര്‍ക്കും വീട് ലഭിക്കാന്‍ അവകാശമില്ലാതാക്കി എന്ന വാര്‍ഡ് മെമ്പറുടെയും ഗുണഭോക്താക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. കൂടാതെ എം .പി .കെ.ബി ഏജന്റുമാരുടെ പ്രതിമാസ സ്റ്റേറ്റ്‌മെമെന്റും കളഷന്‍ വിവരങ്ങളും ശേഖരിക്കുകയോ തയ്യാറാക്കുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!