ഓണം സമൃദ്ധമാക്കാന്‍ സര്‍ക്കാരിന്റെ ഓണച്ചന്തകള്‍ സജ്ജമാകുന്നു

0

കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തിലാണ് വിലക്കുറവിന്റെ ചന്തകള്‍ തുറക്കുന്നത്. സപ്ലൈകോ ഓണചന്ത 27ന് ആരംഭിക്കും. കല്‍പ്പറ്റ എന്‍എംഡിസി ഹാളില്‍ ജില്ലാതല ഉദ്ഘാടനംചന്ത മന്ത്രി എ കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്യും.കണ്‍സ്യൂമര്‍ഫെഡിന്റെ ഓണചന്തകള്‍ 30ന് തുടങ്ങും. നല്ലൂര്‍നാട് സഹകരണ ബാങ്കിലാണ് ജില്ലാതല ഉദ്ഘാടനം.സപ്ലൈകോയുടെ 46 ചന്തകള്‍.ജില്ലാ, താലൂക്ക് ചന്തകള്‍ ഉള്‍പ്പെടെ ജില്ലയിലെ 46 സപ്ലൈകോ ഔട്ട്ലെറ്റുകളോടനുബന്ധിച്ചും ഓണച്ചന്തകള്‍ ഉണ്ടാകും.

കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളില്‍ രണ്ട് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും വിവിധ ബാങ്കുകള്‍ക്ക് കീഴിലായി 25 ചന്തകളുമാണ് ഒരുക്കുന്നത്. വൈത്തിരി താലൂക്കില്‍ 10, മാനന്തവാടി-9, ബത്തേരി-6 എന്നിങ്ങനെയാണ് ചന്തകള്‍. സെപ്തംബര്‍ ഏഴുവരെ പ്രവര്‍ത്തിക്കും. 13 ഇനം സാധനങ്ങള്‍ സബ്സിഡിയോടെ ലഭിക്കും. 30 മുതല്‍ നൂറ് ശതമാനംവരെ വിലക്കുറവില്‍ സബ്സിഡി ഇനങ്ങള്‍ ലഭിക്കും. മറ്റുള്ളവ 10 മുതല്‍ 40 ശതമാനംവരെ വിലക്കുറവിലാണ് നല്‍കുന്നത്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ നേരിട്ട് ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ മാത്രമാണ് ഗുണനിലവാരം ഉറപ്പാക്കി ഓണച്ചന്തകളില്‍ വില്‍പ്പനയ്ക്കെത്തിക്കുന്നത്.

സപ്ലൈകോയുടെ 46 ചന്തകള്‍
ജില്ലാ, താലൂക്ക് ചന്തകള്‍ ഉള്‍പ്പെടെ ജില്ലയിലെ 46 സപ്ലൈകോ ഔട്ട്ലെറ്റുകളോടനുബന്ധിച്ചും ഓണച്ചന്തകള്‍ ഉണ്ടാകും. ജില്ലാതല ചന്ത 27 മുതല്‍ 12 ദിവസം പ്രവര്‍ത്തിക്കും. മറ്റ് ഔട്ട്ലെറ്റുകള്‍ ഓണത്തിന് മുമ്പുള്ള അഞ്ച് ദിവസമാണ് പ്രവര്‍ത്തിക്കുക. ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും.

മില്‍മ കിറ്റ്
മില്‍മയുമായി സഹകരിച്ച് ഓണസദ്യയ്ക്ക് ആവശ്യമായ ആറ് ഇനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ കിറ്റും കണ്‍സ്യൂമര്‍ ഫെഡ് ഓണചന്തകളില്‍ ലഭ്യമാകും. 356 രൂപ എംആര്‍പിയുള്ള കിറ്റ് 297 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് വാങ്ങാം. പാലട മിക്സ്, നെയ്യ്, പാല്‍, വെജിറ്റബിള്‍ ബിരിയാണി മിക്സ്, ഗുലാബ് ജാം എന്നിവയാണ് കിറ്റില്‍.

സബ്സിഡി ഇനങ്ങളുടെ വില
ജയ അരി- 25 (ഒരു റേഷന്‍ കാര്‍ഡിന് 5 കിലോ)
കുറുവ അരി – 25 (ഒരു റേഷന്‍ കാര്‍ഡിന് 5 കിലോ)
കുത്തരി – 24 (ഒരു റേഷന്‍ കാര്‍ഡിന് 5 കിലോ)
പച്ചരി – 23 (ഒരു റേഷന്‍ കാര്‍ഡിന് 2 കിലോ)
പഞ്ചസാര – 22 (1 കിലോ)
വെളിച്ചെണ്ണ – 46 ( 500 എംഎല്‍)
ചെറുപയര്‍ – 37 (500 ഗ്രാം )
വന്‍കടല – 21.50 (500 ഗ്രാം )
ഉഴുന്ന് – 33 (500 ഗ്രാം )
വന്‍പയര്‍ – 22.50 (500 ഗ്രാം )
തുവരപ്പരിപ്പ് – 32.50 (500 ഗ്രാം )
മുളക് ഗുണ്ടൂര്‍ – 37.50 (500 ഗ്രാം )
മല്ലി – 39.50 (500 ഗ്രാം)

 

Leave A Reply

Your email address will not be published.

error: Content is protected !!