പത്തുലക്ഷം കണക്ഷനിലേക്ക് കുതിച്ച് കേരള വിഷന്‍
പത്തുലക്ഷം കണക്ഷന്‍ എന്ന ലക്ഷ്യത്തിലേക്ക് കേരള വിഷന്‍അടുത്തുകൊണ്ടിരിക്കുകയാണെന്നും ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ ്‌നല്‍കുക എന്നതാണ് കേരള വിഷന്‍ ലക്ഷ്യമിടുന്നതെന്നും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മന്‍സൂര്‍. മാനന്തവാടിയില്‍ നടന്ന കേരള വിഷന്‍ ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഏറ്റവും വലിയ ബ്രോഡ്ബാന്‍ഡ് വിതരണക്കാരായ കേരള വിഷന്‍ കേരളത്തിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായി. പ്രത്യേക പ്ലാനുകളും കോടിക്കണക്കിന് രൂപയുടെ സമ്മാന പദ്ധതികളുമായാണ് ഓണത്തെ വരവേല്‍ക്കുന്നത് എന്നും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതാണ് സംഘടനയുടെയും കമ്പനിയുടെയും ലക്ഷ്യമെന്നും അത് നടപ്പാക്കാന്‍ വേണ്ടിയുള്ള പ്രത്യേക പാക്കേജുകള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഐപി ടിവി, ഓ ടി ടി. സര്‍വീസുകളും. വോയിസ് കോളുകളും സൗജന്യ നിരക്കില്‍ നല്‍കുന്ന കമ്പനിയായ കേരള വിഷന്‍ മറ്റ് കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും. തികച്ചും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെസിസിഎല്‍ ഡയറക്ടര്‍അനില്‍ മംഗലത്ത് വ്യക്തമാക്കി.സംഘടനാമേഖലാ സെക്രട്ടറി വിജിത്ത് വെള്ളമുണ്ട അധ്യക്ഷത വഹിച്ച യോഗത്തില്‍ വയനാട് വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി എം ഏലിയാസ്, ചാനല്‍ ബ്രോഡ്ബാന്‍ഡ് ഡയറക്ടര്‍ ജോമേഷ്, ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.