കുട്ടികളിലെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പോഷകബാല്യം പദ്ധതിയില്‍ ജില്ലയില്‍ 7297 കുട്ടികള്‍ ഉള്‍പ്പെട്ടതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന്മറുപടി പറയുകയായിരുന്നു മന്ത്രി. അംഗണ്‍വാടിയിലെ കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം മുട്ടയും
രണ്ടുദിവസം പാലും മെനുവില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന പദ്ധതിയാണ് പോഷകബാല്യം. ജില്ലയില്‍ വൈത്തിരി താലൂക്കില്‍ 295 ഉം, ബത്തേരി, മാനന്തവാടി താലൂക്കുകളിലായി യഥാക്രമം 307, 272 അംഗണ്‍വാടികള്‍ വഴി 3 വയസ്സ് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിനായി പ്രതിമാസം വൈത്തിരി താലൂക്കില്‍ 2.44 ലക്ഷം രൂപയും, ബത്തേരിയില്‍ 2.43 ലക്ഷവും, മാനന്തവാടിയില്‍ 2.23 ലക്ഷവും ഉള്‍പ്പെടെ ജില്ലയില്‍ 7.12 ലക്ഷം രൂപയും ചെലവ് വരും.സംസ്ഥാനത്ത് ഈ പദ്ധതി പ്രകാരം വനിത ശിശു വികസന വകുപ്പിന് കീഴിലെ 33115 അങ്കണ്‍വാടികളിലെ 4 ലക്ഷത്തോളം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.