എം.ജെ. എസ്.എസ്.എ അധ്യാപക യോഗം നടത്തി
എം.ജെ. എസ്.എസ്.എ മാനന്തവാടി മേഖലാ അധ്യാപക യോഗവും മല്‍സരവും നടത്തി. സണ്‍ണ്ടേസ്‌കൂള്‍ കേന്ദ്ര കമ്മിറ്റിയംഗം എം.വൈ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഫാ. ഷിജിന്‍ കടമ്പക്കാട്ട് അധ്യക്ഷത വഹിച്ചു. സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ബേബി പൗലോസ് ഓലിക്കല്‍, ഫാ . കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. എല്‍ദോ മനയത്ത്, ഫാ. ഷിനോജ് പുന്നശേരി എന്നിവര്‍ പ്രസംഗിച്ചു. ഇന്‍സ്‌പെക്ടര്‍ എബിന്‍ പി ഏലിയാസ് സ്വാഗതവും ,സെക്രട്ടറി നിഖില്‍ പീറ്റര്‍ നന്ദിയും പറഞ്ഞു. ട്രസ്റ്റി ടി.കെ. ബൈജു, ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, ഭദ്രാസന അധ്യാപക പ്രതിനിധി ജോണ്‍ ബേബി, അഖില്‍ ഏലിയാസ്, പി.കെ. ഷിജു, ടി.വി. സുനില്‍, അഖില്‍ ഏലിയാസ്, ജിനോയി തുരുത്തേല്‍, പി.വി. സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ മാനന്തവാടി, പുതുശേരിക്കടവ്, മണിക്കോട് സണ്ടേസ്‌കൂളുകള്‍ ഒന്നും, രണ്ടും ,മൂന്നും സ്ഥാനങ്ങള്‍ നേടി.