വയനാട് ജില്ലാ കളക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം

0

വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കിയുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം. വയനാട് ജില്ലാ കളക്ടര്‍ എ. ഗീതയുടെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മിച്ചാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്. ജില്ലാ കളക്ടര്‍ ഗീത തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് അക്കൗണ്ടുവഴി അറിയിച്ചത്. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കണമെന്നും നിയമനടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതിവരുത്താന്‍ കഴിയൂവെന്നും കളക്ടര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറുപ്പിന്റെ പൂര്‍ണ രൂപം.

എന്റെ പ്രൊഫൈല്‍ ഫോട്ടോ ഉജ ആക്കിയ ഒരു വ്യാജ വാട്‌സാപ്പ് അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കുക. അതില്‍ കാണുന്ന നമ്പര്‍ ഉപയോഗിക്കുന്ന ആള്‍ക്ക് വാട്‌സാപ്പ് ഇല്ല എന്നും അന്വേഷണത്തില്‍ മനസിലാകുന്നു. സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് കര്‍ശ്ശന നടപടി കൈക്കൊള്ളും.
വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകള്‍ പലര്‍ക്കും ശല്യമാകുന്നുണ്ട്. നിങ്ങള്‍ ഇത്തരം ഒരു തട്ടിപ്പിന് ഇരയായാല്‍, ഉടനെ സൈബര്‍ പോലീസില്‍ പരാതി നല്‍കുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതി വരുത്താന്‍ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.

Leave A Reply

Your email address will not be published.

error: Content is protected !!