കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 17 ന് യോഗം വിളിച്ച് ഗതാഗത മന്ത്രി.

0

കെ.എസ്.ആര്‍.ടി.സിയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 17 ന് ഗതാഗത മന്ത്രി ആന്റണി രാജു യൂണിയനുകളുടെ യോഗം വിളിച്ചു. തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയും യോഗത്തില്‍ പങ്കെടുക്കും. ഓഗസ്റ്റ് 10 കഴിഞ്ഞിട്ടും ജൂലൈ മാസത്തെ ശമ്പള വിതരണം വൈകുന്നതില്‍ കെ.എസ്.ആര്‍.ടി.സി എംഡിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടില്‍ എത്തിയില്ല. നടപടിക്രമങ്ങള്‍ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്.നേരത്തെ നല്‍കിയ 123 കോടി രൂപയുടെ സഹായ അഭ്യര്‍ത്ഥന പിന്‍വലിച്ച് കെ.എസ്.ആര്‍.ടി.സി. സര്‍ക്കാറിന് പുതിയ അപേക്ഷ സമര്‍പ്പിച്ചു.103 കോടി രൂപയുടെ പുതിയ അഭ്യര്‍ത്ഥനയാണ് സര്‍ക്കാറിന് മുന്നില്‍ വെച്ചത്. ഇത് ലഭിച്ചാല്‍ മാത്രം ശമ്പള വിതരണ കാര്യത്തില്‍ തീരുമാനമാവുകയുള്ളു.

Leave A Reply

Your email address will not be published.

error: Content is protected !!