മനുഷ്യ-വന്യജീവി സംഘര്‍ഷം 24 മണിക്കൂറിനകം സംസ്ഥാനം നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കേന്ദ്രവനം മന്ത്രി

0

മനുഷ്യ-വന്യജീവി സംഘര്‍ഷംമുണ്ടായാല്‍ 24 മണിക്കൂറിനകം നഷ്ടപരിഹാരം സംസ്ഥാനം ലഭ്യമാക്കണമെന്ന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഭൂപേന്ദര്‍ യാദവ്. വന്യജീവി ആവാസവ്യവസ്ഥാ വികസനം, പ്രോജക്റ്റ് ടൈഗര്‍, പ്രോജക്റ്റ് എലിഫന്റ് എന്നിപദ്ധതികള്‍ക്കായ് അനുവദിച്ച തുകയില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.മരണപ്പെട്ടവരുടെയോ സ്ഥിരമായി അംഗഭംഗം സംഭവിച്ചവരുടെയോ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണം. ദാരുണമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരപരിക്കുകള്‍ക്ക് ഇരുപത്തയ്യായിരം രൂപ വരെയുള്ള ചികിത്സാധനസഹായവും നല്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.അപായം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും 24 മണിക്കൂറിനകം നഷ്ടപരിഹാരം നല്കും. വന്യജീവി ആക്രമണങ്ങളില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന മുഖേനയുള്ള അനുബന്ധ ധനസഹായം നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!