ഡീസല്‍ ക്ഷാമം രൂക്ഷം നിയന്ത്രണമേര്‍പ്പെടുത്തി കെഎസ്ആര്‍ടിസി
നാളെ മുപ്പത് ശതമാനം സര്‍വ്വീസ് നടത്താനും ഞായറാഴ്ച ഓര്‍ഡനറി സര്‍വ്വീസുകള്‍ നിര്‍ത്താനും അനൗദ്യോദിഗ തീരുമാനം. കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും ഇന്ന് രാവിലെ പുറപ്പെട്ടത് മൂന്ന് മൈസൂര്‍ സര്‍വ്വീസുകള്‍ മാത്രം. ബത്തേരി,മാനന്തവാടി ഡിപ്പോയില്‍ ഇന്ന് ഡീസല്‍ എത്തിയതിനാല്‍ സര്‍വ്വീസുകള്‍ മുടങ്ങിയില്ല. കല്‍പ്പറ്റ ഡിപ്പോയില്‍ ഇന്ന് രാവിലെ 11.30 വരെ മൂന്ന് മൈസൂര്‍ ബസ്സുകളാണ് സര്‍വ്വീസ് നടത്തിയത്. 11.30 ന് ശേഷം ആറായിരം ലിറ്റല്‍ വന്നതോടെ ചില ഗ്രാമീണ ടിപ്പുകളടക്കം ഓടിയെങ്കിലും നാളെയും മറ്റന്നാളെത്തെയും സ്ഥിതി എന്താണെന്നറിയാന്‍ കഴിയില്ല.നാളെ സംസ്ഥാനത്തും ജില്ലയിലും 30% ശതമാനവും ഞായറാഴ്ച ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ മാത്രം ഓടിയാല്‍ മതിയെന്ന നിര്‍ദേശമാണ് ലഭിച്ചിട്ടുള്ളത് എന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ കെ.എസ്.ആര്‍.ടി.സി.യെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗ്രാമീണ മേഘലയിലടക്കം യാത്രാ ദുരിതം ഇരട്ടിയാകുമെന്ന കാര്യം ഉറപ്പ്.