വയനാട് മെഡിക്കല്‍ കോളേജില്‍ ഒ.പി യില്‍ ഡോക്ടര്‍മാരില്ല ദുരിതം പേറി കുട്ടി രോഗികള്‍
ജില്ലാ മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ഡോക്ട്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു.
ജില്ലാ ആശുപത്രി വിഭാഗത്തില്‍ മൂന്ന് പീടിയാട്രിഷനും,മെഡിക്കല്‍ കോളേജ് വിഭാഗത്തില്‍ ഒരു ഡോക്ടറും ഉള്‍പ്പെടെ നാല് കുട്ടികളുടെ ഡോക്ടര്‍മാരാണ് ഉള്ളത്. ഇതില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അവധിയിലുമാണ്. ജില്ലാ ആശുപത്രി വിഭാഗത്തിലെ മൂന്ന് ഡോക്ടര്‍മാരില്‍ ഒരാള്‍ കലക്ട്രേറ്റില്‍ മീറ്റിങ്ങിലും,മറ്റൊരാള്‍ വാര്‍ഡില്‍ പരിശോധനയിലുമായതിനാല്‍ ഒ.പി.യില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പനി സീസണായതിനാല്‍ പനി വര്‍ധിച്ചുവരുന്ന സാഹജര്യത്തില്‍ കുട്ടികളുടെ ഒ.പി.യില്‍ മാത്രമല്ല മറ്റ് ഒ.പി.കളിലും പൊതുവെ തിരക്കാണ്. ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് ആശുപത്രിയിലെത്തുന്നവരുടെ ആവശ്യം.