തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.കെ.അബ്രഹാം
തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം. തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള നീക്കത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി യുടെ നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പടക്കൂട്ടില്‍ ജോര്‍ജ് അധ്യക്ഷനായിരുന്നു.ാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമായി തൊഴിലാളിക്ക് ജോലി നിഷേധിച്ചാല്‍ കോടതിയെ സമീപിച്ചും തൊഴിലാളികളെ സംരക്ഷിക്കുമെന്നും മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന തുക്ലക്ക് പരിഷ്‌ക്കാരത്തെ തൊഴിലാളികളെ അണിനിരത്തി പരാജയപ്പെടുത്തുമെന്നും കെ.കെ.അബ്രഹാം പറഞ്ഞു.എം.ജിബിജു,ടി.എ റെജി, വി.വി നാരായണവാര്യര്‍, ജോസ് പാറക്കല്‍, വിനോദ് തോട്ടത്തില്‍, എം.പി.ശശികുമാര്‍, ഗിരിജാ സുധാകരന്‍,സണ്ണി ചാലിന്‍, ലീലാകൃഷ്ണന്‍, ഉഷാവിജയന്‍, ജോസ് കൈനികുന്നേല്‍ ഇബ്രാഹിം മുതുകേടന്‍,ജോബി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.