സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; എം.സി ജോസഫൈന്‍

0

സൈബര്‍ ആക്രമണങ്ങള്‍ സ്ത്രീകളെ സംബന്ധിച്ച് ബലാത്സംഘത്തെക്കാള്‍ ക്രൂരമായ പ്രവര്‍ത്തിയാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വനിതാ കമ്മീഷനും മേപ്പാടി ഗ്രാമപഞ്ചായത്തും സംഘടിപ്പിച്ച വനിതാ ശാക്തീകരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ പുരുഷ സമത്വമെന്ന ആശയം പരസ്യമായി പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത് എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ് അധ്യക്ഷനായിരുന്നു. വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി പോക്സോ നിയമത്തെക്കുറിച്ച് ക്ലാസുകളെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!