വൈത്തിരി താലൂക്കിലെ കുറിച്യാര്‍മല – മേല്‍മുറി പ്രദേശത്തെ കുന്നിന്‍ മുകളിലുളള വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുളള അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വെള്ളക്കെട്ടിനോട് ചേര്‍ന്നുള്ള നീര്‍ച്ചാലിന്റെ ആഴം കൂട്ടി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാനാണ് സൗത്ത് വയനാട് ഡി.എഫ്.ഒ യോട് നിര്‍ദ്ദേശിച്ചിട്ടുളളത്. പ്രദേശ വാസികളുടെ ആശങ്കയെ തുടര്‍ന്ന് ജിയോളജിസ്റ്റ്, വൈത്തിരി തഹസില്‍ദാര്‍, പൊഴുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. മണ്ണിടിച്ചില്‍ സാധ്യതയുളളതിനാല്‍ നിര്‍ച്ചാലിന് ആഴം കൂട്ടി അപകട ഭീഷണി ഒഴിവാക്കാമെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നടപടിയെടുക്കാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടത്. നീര്‍ച്ചാലിലൂടെയുളള നിരൊഴു ക്കിനെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ മറ്റ് വസ്തുക്കളില്ലെന്നും അപകടകരമായ വിധത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്നും നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടര്‍ വനം വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തടാകത്തിലെ വെള്ളം ഒഴുക്കി കളഞ്ഞിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.