ചെതലയത്ത് വീടിനുനേരെ കാട്ടാനയുടെ ആക്രമണം. പുകലമാളം മാളപ്പാടി കോളനിയിലെ സോമന്റെ വീടിനുനേരായാണ് ആക്രമണം ഉണ്ടായത്. സമീപത്തെ പ്ലാവ് വീടിനുമുകളിലേക്ക് മറിച്ചിട്ടു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.ഇന്നുപുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് വീടിനുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ഈ സമയം ഭാര്യയും മക്കളും സമീപത്തെ തറവാട്ടുവീട്ടിലും സോമന്‍ ആനയെ ഓടിക്കാനുമായി പോയന്നതിനാല്‍ വന്‍അപകടം ഒഴിവായി.പ്ലാവ് വീണ് സോമനും കുടുംബവും താസമിക്കുന്ന താല്‍ക്കാലിക വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.
അടുത്തകാലത്തായി ചെതലയം ചേനാട് മേഖലകളില്‍ കാട്ടാന ശല്യം അതിരൂക്ഷമായിട്ടുണ്ട്. സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ ആളുകള്‍ ഭയപ്പെടുകയാണ്. കഴിഞ്ഞദിവസം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷിനേതാക്കളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. കാട്ടാന ഇറങ്ങുന്ന പ്രദേശങ്ങളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും തീരുമാനമെടുത്തിരുന്നു. ഇതിനിടെയാണ് വീടിനുനേരെ ഇന്നുപുലര്‍ച്ചെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. കാട്ടാന ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത് തടയാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടിവേണെന്നാണ് ആവശ്യം.