പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

0

ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. മൂപ്പൈനാട് പഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ 48 കാരനായ അധ്യാപകനാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ മൂന്നു കുട്ടികള്‍ അധ്യാപകനെതിരെ മൊഴി നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം മേപ്പാടി പോലീസിനെ അറിയിച്ചതനുസരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!