ക്ഷേത്രവും പരിസരവും ശുചീകരിച്ച് ഹരിതകര്‍മ്മസേന

0

പൊന്‍കുഴി ക്ഷേത്ര പരിസരം ശുചീകരിച്ച് നൂല്‍പ്പുഴ പഞ്ചായത്തിലെ 35 വനിതാപ്രവര്‍ത്തകര്‍.പുലര്‍ച്ചെ മുതല്‍ ബലികര്‍മ്മങ്ങള്‍ കഴിയുന്നതുവരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇവര്‍ മാതൃകയായയത്.പാതയോരത്ത് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യഥാസമയം സേനാംഗങ്ങള്‍ എത്തി എടുത്തമാറ്റി. ജൈവ- അജൈവമാലിന്യങ്ങള്‍ തരംതിരിച്ചാണ് മാറ്റിയത്. ഹരിത കര്‍മ്മസേനയില്‍ 35 വനിതപ്രവര്‍ത്തകരും പുലര്‍ച്ചെ 3 മണിമുതല്‍ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.് ബലികര്‍മ്മങ്ങള്‍ കഴിഞ്ഞ ഭക്തര്‍പിരിഞ്ഞുപോയതിനുശേഷവും പരിസരം ശൂചീകരിച്ചാണ് ഇവര്‍ മടങ്ങിയത്. ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതിഅംഗങ്ങളും ക്ഷേത്രപരിസരത്ത് സജീവമായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!