ഉടമകള്‍ക്ക് നഷ്ടപരിഹാര പാക്കേജ് നല്‍കണമെന്ന് മാനന്തവാടി രൂപത
ബാങ്കില്‍ നിന്നും ഭീമമായ തുക കടം വാങ്ങി ഉപജീവനമാര്‍ഗ്ഗ മായി പന്നികളെ വളര്‍ത്തിയിരുന്ന മാനന്തവാടി പ്രദേശത്തുള്ള കര്‍ഷകരുടെ ജീവിതം ദുസഹമാക്കുന്നു.കര്‍ഷകരുടെയും ജീവനോപാധിയായി വളര്‍ത്തിയിരുന്ന പന്നികളെ വേണ്ടത്ര നിരീക്ഷണത്തിനവസരം നല്കാതെ പന്നിപ്പനിയുടെ പേരില്‍ പെട്ടന്ന് ദയാവധം ചെയ്ത് ഇല്ലാതാക്കിയത് കര്‍ഷകരോടുള്ള അനീതിയണെന്നും ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം എത്രയും വേഗം നല്കാന്‍ നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍.ഫാ. പോള്‍ മുണ്ടോളിക്കല്‍ ആവശ്യപ്പെട്ടു.
സാധാരണ കര്‍ഷകരുടേയും ജീവിതം കണ്ണീരിലാഴ്ത്തിയിരിക്കുന്നു. ഒരു സാധു വിധവയുടേതുള്‍പ്പെടെ പല കര്‍ഷകരുടെയും ജീവനോപാധിയായി വളര്‍ത്തിയിരുന്ന പന്നികളെ വേണ്ടത്ര നിരീക്ഷണത്തിനവസരം നല്കാതെ പന്നിപ്പനിയുടെ പേരില്‍ പെട്ടന്ന് ദയാവധം ചെയ്ത് ഇല്ലാതാക്കിയത് കര്‍ഷകരോടുള്ള അനീതിയാണ്. ഉപജീവനമാര്‍ഗ്ഗം നഷ്ട മായതോടൊപ്പം ബാങ്കുകളില്‍ കൊടുത്തു തീര്‍ക്കേണ്ട കടവും അവരെ നിരാശയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് ഉള്ളത്.മാനന്തവാടി രൂപത ചാന്‍സലര്‍ ഫാ. അനൂപ്കാളിയാനിയില്‍,മാനന്തവാടി കത്തീഡ്രല്‍ വികാരി ഫാ. സണ്ണി മഠത്തില്‍,കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ.റ്റിബിന്‍ പാറക്കല്‍ കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, ചെറുപുഷ്പ മിഷന്‍ ലീഗ് മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. മനോജ് അമ്പലത്തിങ്കല്‍ ,മാതൃവേദി ഡയറക്ടര്‍ ഫാ. ബിനു വടക്കേല്‍, കെ.സി.വൈ.എം മാനന്തവാടി മേഖല ഡയറക്ടര്‍ ഫാ. ലിന്‍സണ്‍ ചെങ്ങിനിയാടന്‍ തുടങ്ങിയവര്‍ ദു:ഖിതരായ കര്‍ഷക കുടുംബങ്ങള്‍ സന്ദര്‍ശിച്ചു.