ഇ ഡി നാഷണല്‍ ഹേറാള്‍ഡ് കേസിന്റെ പേരില്‍ കോണ്‍ഗ്രസ് ദേശിയ പ്രസിഡന്റ് ശ്രീ സോണിയഗാന്ധിയുടെ ആരോഗ്യം പോലും വക വയ്ക്കാതെ നിരന്തരം വേട്ടയാടലില്‍ പ്രതിഷേധിചച്ചും സമാധാനപരമായി സമരം നടത്തിയ രാഹുല്‍ ഗാന്ധി എം പിയെയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടും കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നാഷണല്‍ ഹൈവേ ഉപരോധിക്കുകയും നരേന്ദ്രമോദിയുടെ കോലം കത്തിക്കുകയും ചെയ്തു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പര്‍ പി പി ആലി അധ്യക്ഷത വഹിച്ചു ടി ജെ ഐസക്, ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, വി ടി തോമസ്, ഹര്‍ഷല്‍ കോന്നാടന്‍, സുന്ദര്‍രാജ് എടപ്പെട്ടി, ഒ ഭാസ്‌കരന്‍,പി വിനോദ് കുമാര്‍ കെ കെ മുത്തലിബ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, രാജു ഹെജമാടി കെ അജിത, കെ ശശികുമാര്‍ വി നൗഷാദ് പി കെ മുരളി, ഡിന്റോ ജോസ് പ്രതാപ് കല്‍പ്പറ്റ, മാടായി ലത്തീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.