ജില്ലാ ആശുപത്രിയും പരിസരവും വൃത്തിയാക്കി എന്‍.സി.സി. യൂണിറ്റ്

0

മാനന്തവാടി ഗവണ്‍മെന്റ് കോളേജ് 31(കെ) ബറ്റാലിയന്‍ എന്‍.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയും പരിസരവും ശുചീകരിച്ചു. എന്‍.സി.സി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ശുചീകരണ പ്രവര്‍ത്തിയില്‍ 60-ഓളം വരുന്ന കേഡറ്റുകള്‍ പങ്കെടുത്തു. എ.എന്‍.ഒ. ലെഫ്.ഡോ. ഡെന്നി ജോസഫ്, എസ്.യു.ഒ ആഷിക്, യു.ഒ അഞ്ചു, യു.ഒ ജിബിന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!
23:52