വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ ജനറല്‍ ബോഡിയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. കെ.കെ ചന്ദ്രശേഖരന്‍ പ്രസിഡണ്ടായും, എം അബ്ദുല്‍ അസീസ് മാസ്റ്റര്‍ സെക്രട്ടറിയായും, പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. യോഗത്തില്‍ കെ.കെ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞബ്ദുള്ള മാസ്റ്റര്‍, മായന്‍ മണിമ, ഷബീറലി വെള്ളമുണ്ട, ശശി മാസ്റ്റര്‍, സഹദേവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.