അപകടക്കെണിയൊരുക്കി മാനന്തവാടി ടൗണിലെ കുഴികള്‍

0

മാനന്തവാടി ടൗണിലെ മൈസൂര്‍ റോഡിലെയും ടൗണിലെ മറ്റ് ഭാഗങ്ങളിലെ റോഡിലും കുഴികളാണ് അപകടക്കെണിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ അഞ്ച് പേരെയാണ് മാനന്തവാടി – മൈസൂര്‍ റോഡിലെ കുഴിയില്‍ വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സംഭവവുമുണ്ട്. നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് ഈ കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നത്.മൈസൂര്‍ റോഡ്, കോഴിക്കോട് റോഡ് ബസ് സ്റ്റോപ്പിന് സമീപവും ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിന് സമീപവും നിരവധി കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. അപകടങ്ങള്‍ നിരന്തരം സംഭവിച്ചിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. കുഴികള്‍ അടച്ച് താല്‍ക്കാലികമായെങ്കിലും പരിഹാരം കണ്ടില്ലെങ്കില്‍ അപകടങ്ങള്‍ ഇനിയും തുടര്‍കഥയാകും.

 

Leave A Reply

Your email address will not be published.

error: Content is protected !!