പട്ടാപകലും കാട്ടാനയുടെ വിളയാട്ടം

0

പനമരം പഞ്ചായത്തിലെ 5, 6, 7 , 8 എന്നീ വാര്‍ഡുകളില്‍ കാട്ടാന ശല്യം രൂക്ഷം.പാതിരി സൗത്ത്, വെള്ളമുണ്ട സെക്ഷനുകളില്‍ പെടുന്ന അമ്മാനി പരിയാരം പ്രദേശത്ത് കാട്ടാന ശല്യം മൂലം പകലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.കഴിഞ്ഞ 2 ദിവസങ്ങളിലായി പരിയാരത്തെ ജനവാസ മേഖലയിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് വനത്തിലേക്ക് തുരത്തിയിരുന്നു. പാതിരി സൗത്ത് സെക്ഷനില്‍ നിന്നിറങ്ങുന്ന കാട്ടാന വെള്ളമുണ്ട സെക്ഷനില്‍പ്പെട്ട പരിയാരത്തെ എസ്റ്റേറ്റിലും കൃഷിയിടങ്ങളിലുമാണ് തമ്പടിക്കുന്നത്..6 ദിവസം മുന്‍പും കൃഷിയിടത്തില്‍ തമ്പടിച്ച 4 കാട്ടാനകളെ വനം വകുപ്പധികൃതര്‍ വനത്തിലേക്ക് തുരത്തിയിരുന്നു. വനം വകുപ്പ് എത്തി കാട്ടാനകളെ തുരത്തുന്നതിനിടെ ഉണ്ടാകുന്ന കൃഷി നാശവും തുരത്തി വനപാലകര്‍ പ്രദേശത്ത് നിന്ന് മടങ്ങുന്നതിന് മുന്‍പ് തന്നെ കാട്ടാന കൃഷിയിടത്തിലേക്ക് തിരിച്ചെത്തുന്ന അവസ്ഥയാണുള്ളത്. നെല്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയുന്നില്ല.ഴിഞ്ഞ ഒന്നര മാസത്തിലേറെയായി പ്രദേശത്തെ ഭീതിയിലാഴ്ത്തി കാട്ടാനയുടെ വിളയാട്ടം തുടരുകയാണെങ്കിലും വനംവകുപ്പിന്റെ എകോപനമില്ലായ്മ ദുരിതമായി തിരുന്നതായി നാട്ടുകാര്‍ പറയുന്നു.പ്രദേശത്തിറങ്ങുന്ന കാട്ടാന വന്‍ നശനാഷടമുണ്ടാക്കുനതായും ഇവയെ പ്രതിരോധിക്കാന്‍ വനം വകുപ്പ് നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!