ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു

0

ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുന്‍ രാഷ്ട്രപതി തന്റെ കസേരയില്‍നിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തി. തുടര്‍ന്ന് മുന്‍ രാഷ്ട്രപതി തന്റെ കസേരയില്‍നിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തി. പാര്‍ലമെന്റിനു പുറത്ത് അംഗരക്ഷകര്‍ പുതിയ രാഷ്ട്രപതിക്ക് സല്യൂട്ട് നല്‍കി.ഇതിനുശേഷം സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാന്‍, ചീഫ് ജസ്റ്റിസ് തുടങ്ങിയവരോടു യാത്രപറഞ്ഞു രാഷ്ട്രപതിയും മുന്‍രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലേക്കു പോയി. രാഷ്ട്രപതി ഭവനിലെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതോടെ സത്യപ്രതിജ്ഞാ ചടങ്ങ് ഔദ്യോഗികമായി അവസാനിച്ചു.ഗോത്ര വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളആദ്യ രാഷ്ട്രപതിയാണ്.സത്യപ്രതിജ്ഞാ റജിസ്റ്ററില്‍ രാഷ്ട്രപതി ഒപ്പിട്ടു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമാണെന്ന് രാഷ്ട്രപതിയായശേഷമുള്ള ആദ്യ പ്രസംഗത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കണമെന്നും അവര്‍ പറഞ്ഞു.ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയാണ്.രാജ്യം അര്‍പ്പിച്ച വിശ്വസമാണ് തന്റെ ശക്തി. ദരിദ്രനും സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നു തന്നിലൂടെ തെളിഞ്ഞു. താന്‍ രാഷ്ട്രപതിയായത് ജനാധിപത്യത്തിന്റെ ശക്തിയാണ്. അത് ഉയര്‍ത്തി പിടിക്കുമെന്നും അവര്‍ പറഞ്ഞു.കാലാവസ്ഥ പ്രതികൂലമായതിനാല്‍ അശ്വരഥത്തിനു പകരം കാറിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദും രാഷ്ട്രപതിഭവനില്‍നിന്നു പാര്‍ലമെന്റിലെത്തിയത്. ലോക്‌സഭാ സ്പീക്കര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി (രാജ്യസഭാ ചെയര്‍മാന്‍) എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ഇതിനുശേഷം സെന്‍ട്രല്‍ ഹാളിലേക്ക് ഇവരുവരെയും നയിച്ചു.
മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാര്‍, എംപിമാര്‍, സേനാ മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദേശരാഷ്ട്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!