റിമാന്റ് പ്രതിയുടെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ആരോപണം
ടി ബി രോഗിയായ തലപ്പുഴ ഗോദാവരി കോളനിയിലെ ബിജു കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ടെന്നും കുറ്റകാര്‍ക്കെതിര നടപടി സ്വീകരിക്കണമെന്നും തവിഞ്ഞാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ബന്ധുകളും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പറഞ്ഞു.ടി.ബി. പേഷ്യന്റായ ബിജുവിന് ഡോക്ടറുടെ സാന്നിധ്യം എപ്പോഴും ആവശ്യമാണ്. ഐസ്വലേഷന്‍ വാര്‍ഡ് എന്ന് പറഞ്ഞ് ബിജുവിനെ ഇരുട്ട് മുറിയിലാണ് കിടത്തിയത്.കൂടാതെ മൃതദേഹം സംസ്‌ക്കരിക്കുമ്പോള്‍ വന്‍ പോലീസ് സന്നാഹം തന്നെയാണ് ഒരുക്കിയത്. കൂടാതെ പോലീസ് എത്തി ബന്ധുക്കളോട് മരണത്തില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കരുതെന്നും അങ്ങനെ പ്രതിഷേധിച്ചാല്‍ കിട്ടാനുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും പറയുകയുണ്ടായി. ഇതും ദുരൂഹതയിലേക്ക് വഴിവെക്കുകയാണ് അത്തരം സാഹചര്യത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസും ബന്ധുക്കളും പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് പാറക്കല്‍, പി.എസ്. മുരുകേശന്‍, ബന്ധുക്കളായ ടി. അജയന്‍, അഖില്‍, അനില്‍, ഇ.ഡി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.