അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ പെരിക്കല്ലൂരില്‍ ഡിപ്പോ ആരംഭിക്കും :ആന്റണി രാജു

0

പെരിക്കല്ലൂരിലെ കെഎസ്ആര്‍ടിസി.ഡിപ്പോയ്ക്കായി വാങ്ങിയ സ്ഥലത്ത് കെഎസ്ആര്‍ടിസി അധികൃതരുടെ പരിശോധനയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ബസ് ഓപ്പറേറ്റിങ്ങ് സെന്റര്‍ ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. നിയമസഭയില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പെരിക്കല്ലൂരില്‍ നിന്നും നിരവധി ദീര്‍ഘദൂര കെ.എസ്.ആര്‍ ടി.സി.ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട.പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ്ങ് സെന്റര്‍. മന്ത്രിയുടെ പ്രഖ്യാപനത്തോടെ പെരിക്കല്ലൂരില്‍ ഓപ്പറേറ്റിങ്ങ് സെന്റര്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.്ഐ.സി ബാലകൃഷ്ണന്‍ എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രുപ ചെലവില്‍ യാഡും, കോണ്‍ക്രീറ്റ് റോഡും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!