ചാത്തന്‍കീഴ് മുതിരേരി പാലങ്ങള്‍ തകര്‍ന്നു
തവിഞ്ഞാല്‍ പഞ്ചായത്തിലെചാത്തന്‍കീഴ്, മുതിരേരി പാലങ്ങള്‍ തകര്‍ന്നു.യവനാര്‍കുളം കുളത്താട പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യായനം മുടങ്ങുന്നു. മഴ തുടര്‍ന്നാല്‍ ദിവസങ്ങളോളം പ്രദേശങ്ങള്‍ ഒറ്റപ്പെടും.മാനന്തവാടി വിമലനഗര്‍,കുളത്താട,വാളാട് പേരിയ റോഡിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി മുന്‍ ഒരുക്കം നടത്താതെ മുതിരേരിപാലം, കുളത്താട,മെടപ്പിനാല്‍,ചാത്തന്‍കിഴ് പാലങ്ങള്‍ പൊളിച്ച് താല്‍ക്കാലി പാലങ്ങള്‍ നിര്‍മ്മിച്ചത് മഴയില്‍ തകര്‍ന്നതാ്ണ് നൂറ് കണക്കിന് വിദ്യാത്ഥികളെയും പൊതുജന ജനങ്ങളെയും ദുരിതത്തിലാക്കിയത്്.മുതിരേരി ഗവ.എല്‍പി, യുപി സ്‌കൂള്‍, യവനാര്‍കുളം ബദനി സ്‌കൂള്‍, അങ്കണ്‍വാടി, റേഷന്‍കട, അയുര്‍വേദ ആശുപതി എന്നിവിടങ്ങളിലേക്ക് എത്തിപ്പൊന്‍ കഴിയത്ത സാഹചര്യമാണ്. കുളത്താട, പോരൂര്‍, യവനാര്‍കുളം, അറോല പ്രദേശങ്ങളില്‍ നിന്ന് നൂറ് കണക്കിന് കുട്ടികള്‍ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരിയിലുമായി പഠിക്കുന്നുണ്ട്. ഇവര്‍ക്ക് വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ എത്തണമെങ്കില്‍ നിരവധി കിലോമീറ്റര്‍ ചുറ്റിതിരിഞ്ഞ് പോകേണ്ട സ്ഥിതിയാണ്.കെ.എസ് ആര്‍ ടി സി വിദ്യാര്‍ത്ഥികള്‍ക്ക് പാസ് അനുവദിച്ചെങ്കിലും പാലം തകര്‍ന്ന് ബസ്സ് നിര്‍ത്തിയതോടെ കുട്ടികള്‍ സ്‌കൂള്‍ കോളേജുകളില്‍ എത്തണമെങ്കില്‍ വന്‍ സാമ്പത്തിക ചിലവാണ് വരുന്നത്. കര്‍ഷകര്‍ക്ക് വാഴക്കുല, കപ്പ എന്നിവ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നതിനും കഴിയത്ത സ്ഥിതിയാണ്.മുതിരേരി പാലം അശാസ്ത്രിമായും നടപ്പിലാക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് എറെ ദുരിതം വിതച്ചതതിനെ തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ അദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് വേണ്ടി നടത്തിയ പ്രത്യേക അദാലത്തില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു. മുതിരേരിപാലത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് സി ഉബൈദ്യള്ള സന്ദര്‍ശനം നടത്തിയിരുന്നു.
കെഎസ്ടി പിയുടെ മേല്‍നേട്ടത്തിലാണ് പണി നടക്കുന്നത്.നിര്‍മ്മാണ കമ്പനികളെ വിളിച്ച് വരുത്തി പ്രശ്‌ന പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടും ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.