എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി
കനത്ത മഴയില്‍ വെള്ളം കയറിയ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ എന്‍.ഡി.ആര്‍.എഫ് സംഘം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മാനന്തവാടി താലൂക്കിലെ ചാലിഗദ്ദ, കോളേരി, കൂടല്‍ക്കടവ്, വള്ളീയൂര്‍ക്കാവ്, ആറാട്ടുതറ, പനമരം തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാഴാഴ്ച്ച സന്ദര്‍ശനം നടത്തിയത്. രണ്ട് മാസമായി ജില്ലയില്‍ ക്യാമ്പ് ചെയ്തു വരുന്ന 20 അംഗ ദുരന്ത നിവാരണ സേനയുടെ സേവനം അടിയന്തര ഘട്ടങ്ങളില്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഉറപ്പാക്കും.