തൊഴിലാളി ലയങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തിയില്ലെന്നാക്ഷേപം

0

മേപ്പാടിയിലെ പോഡാര്‍ പ്ലാന്റേഷനില്‍ മഴക്കാലത്തിന് മുന്നോടിയായി തൊഴിലാളി ലയങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തിയില്ലെന്നാക്ഷേപം. 1940 കളില്‍ നിര്‍മ്മിച്ചതും പൊളിഞ്ഞു വീണുകൊണ്ടിരിക്കുന്നതുമായ പാടി മുറികളില്‍ ഭീതിയോടെ കഴിയുന്ന തൊഴിലാളി കുടുംബങ്ങളുമുണ്ട്. റിപ്പണ്‍ ഡിവിഷനില്‍ പാടി തകര്‍ന്നു വീണ് 2 തൊഴിലാളികള്‍ക്ക് പരിക്കേറ്റ സംഭവം കഴിഞ്ഞ ദിവസമുണ്ടായിട്ടും മാനേജ്മെന്റിന് കുലുക്കമില്ലെന്നും ആക്ഷേപം. ജില്ലയിലെ തൊഴില്‍ വകുപ്പധികൃതര്‍ നിഷ്‌ക്രിയമെന്നും പരാതി ഉയരുന്നു.ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി.

Leave A Reply

Your email address will not be published.

error: Content is protected !!