നറു പുഞ്ചിരിക്ക് തുടക്കമായി

0

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നവജാത ശിശു സ്വീകരണ പദ്ധതിയായ നറു പുഞ്ചിരിക്ക് തുടക്കമായി. നഗരസഭയില്‍ ജനിക്കുന്ന കുട്ടികളുടെ വീടുകളിലെത്തി നഗരസഭ സമ്മാനം നല്‍കി ആദരിക്കുന്ന പദ്ധതിയാണ് നറു പുഞ്ചിരി. നഗരസഭ ചെയര്‍മാര്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.നഗരസഭയിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിത നിലവാരവും സന്തോഷ സൂചികയും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹാപ്പി ഹാപ്പി ബത്തേരി പ്രോജക്ടിന്റെ ഭാഗമായാണ് നറുപുഞ്ചിരി പദ്ധതി തുടങ്ങിയിരിക്കുന്നത്. നഗരസഭയില്‍ ജനിക്കുന്ന കുട്ടികളുടെ വീടുകളിലെത്തി നഗരസഭ സമ്മാനം നല്‍കി ആദരിക്കുന്ന പദ്ധതിയാണ് നറുപുഞ്ചിരി. സനു – മായ ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഇവാന്‍ജോസഫിനും റയാന്‍ ജോസഫിനും , അഖില്‍ – ഗ്രീഷ്മ ദമ്പതികളുടെ മകള്‍ വേദ ലക്ഷ്മിക്കും ഉപഹാരങ്ങള്‍ നല്‍കി.സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍ , കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ-സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു

 

 

Leave A Reply

Your email address will not be published.

error: Content is protected !!