മഴ തുടരുന്നതോടെ ജില്ല വെള്ളപ്പൊക്ക ഭീഷണിയില്‍.പനമരം ചെറുപ്പുഴ കരകവിഞ്ഞതോടെ പുളിക്കല്‍വയല്‍, നെല്ലിയമ്പം റോഡരികിലെ മാത്തൂര്‍ വയല്‍. അങ്ങാടി വയല്‍ വെള്ളത്തിലായി.കമ്പനി പുഴ നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഏത് നിമിഷവും കരകവിയാന്‍ സാധ്യതയുണ്ട്.
കമ്പനി പുഴ നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഏത് നിമിഷവും കരകവിയാന്‍ സാധ്യതയെ റെയാണ് ഇങ്ങനെ വന്നാല്‍ പനമരം പഞ്ചായത്തിലെ 9, 11 എന്നീ വാര്‍ഡുകളിലെ പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന ചങ്ങാടക്കടവ്, താഴെ പരക്കുനി . കീഞ്ഞീക്കടവ്. മാതോത്ത് പൊയില്‍ എന്നി പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടിവരും . പനമരത്തിന്റെ ഏറെ താഴ്ന്ന പ്രദേശമായ മാത്തൂര്‍ കോളനികളിലെ വീടുകളില്‍ വെള്ളമെത്താന്‍ തുടങ്ങിയതിനാല്‍ സുരക്ഷിതയിടങ്ങളില്‍ മാറി താമസിക്കാന്‍ നിര്‍ദ്ധേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ഇരുപതോളം കൂടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. മഴ കനത്തതോടെ പഞ്ചായത്തിലെ 14 ാം വാര്‍ഡ് പ്രദേശത്തെ മലയോര ഗ്രാമങ്ങള്‍ മണ്ണിടിച്ചിലിന്റെ ഭീതിയിലാണ്.