പ്രതിഭകളെ ആദരിച്ചു
എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും, മുഖ്യമന്ത്രിയുടെ മിനിസ്റ്റേഴ്സ് എക്സലന്റ് സ്റ്റുഡന്റ് അവാര്‍ഡ് ജേതാവിനെയും, ഹാന്‍ഡ് റൈറ്റിങ്ങില്‍ ലിംക റെക്കോര്‍ഡില്‍ ഇടം നേടിയ പ്രതിഭയെയും മുതിരേരി ജെജെ വിഷന്‍ കേബിള്‍ ടിവി നെറ്റ്‌വര്‍ക്, വയനാട് വിഷന്‍ ചാനലിന്റെ സഹകരണത്തോടെ ആദരിച്ചു. മുതിരേരി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സിഒഎ മാനന്തവാടി മേഖല സെക്രട്ടറി വിജിത്ത് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. അരുണ്‍ വിന്‍സന്റ് അധ്യക്ഷനായിരുന്നു. ജിതേഷ് മുതിരേരി, കൃഷ്ണന്‍ തവിഞ്ഞാല്‍,സുധീഷ് വെണ്മണി, ദേവദാസ് വാളാട്, തുടങ്ങിയവര്‍ സംസാരിച്ചു.