ഗ്രോട്ടോ തകര്‍ത്തു
പടിഞ്ഞാറത്തറ കുറ്റിയാംവയല്‍ മംഗളം പള്ളിയിലെ യൂദാശ്ലീഹായുടെ ഗ്രോട്ടോ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു.ഇന്ന് രാവിലെ പള്ളിയിലെത്തിയവരാണ് ഗ്രോട്ടോ തകര്‍ന്ന നിലയില്‍ കണ്ടത്.ഇന്നലെ രാത്രിയായിരിക്കാം സാമൂഹ്യ വിരുദ്ധര്‍ ഗ്രോട്ടോ തകര്‍ത്തതെന്നാണ് കരുതുന്നത്.പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.ഫിംഗര്‍ പ്രിന്റ് പരിശോധനയും നടത്തി വരുകയാണ്.