ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

വിദ്യാകിരണം: ജൂലായ് 30 വരെ അപേക്ഷിക്കാം

സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന ”വിദ്യാകിരണം” പദ്ധതിയിലേക്ക് ജൂലായ് 30 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം, മാതാവിന്റേയോ പിതാവിന്റേയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിന് മുകളിലോ ആയിരിക്കണം, മറ്റു പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കാത്തവരാകണം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍/കോഴ്‌സുകളില്‍ പഠിക്കുന്നവരായിരിക്കണം തുടങ്ങിയവയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുളള വ്യവസ്ഥകള്‍. ഒന്നാം ക്ലാസു മുതല്‍ പി.ജി. വരെയും, ഐ.ടി.ഐ., തത്തുല്യ കോഴ്‌സുകള്‍, ട്രയിനിംഗ് കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ suneethi.sjd.kerala.gov.in പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 04936 205307.

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ പ്രവേശനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഈ അദ്ധ്യയനവര്‍ഷത്തില്‍ 11-ാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerela.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ihrd.kerela.gov.in/thss എന്ന വെബ്സൈറ്റില്‍ നിന്ന് പൂര്‍ണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) ജൂലൈ 25 ന് വൈകീട്ട് 3 മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സി.ബി.എ.സ്.സി/ ഐ.എസ്.സി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രസ്തുത തീയതിയ്ക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭിക്കും.

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888, 8547006804), അടൂര്‍ (പത്തനംതിട്ട, 04734-224078, 8547005020), ചേര്‍ത്തല (ആലപ്പുഴ, 0478-2552828, 8547005030), മല്ലപ്പള്ളി (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-233982, 8547005011), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂര്‍ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂര്‍, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ നിലവിലുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ ihrd.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴില്‍ പനമരം നഴ്‌സിംഗ് സ്‌കൂളില്‍ 2022-23 വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പ്രധാന വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതി. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.in എന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. ഫോണ്‍: 04936 222255.

 

Leave A Reply

Your email address will not be published.

error: Content is protected !!